03:33am 27 August 2026
NEWS
തൃശൂര്‍ ടൈറ്റന്‍സിന്റെ മത്സരങ്ങള്‍ ഇനി ബിഗ് സ്‌ക്രീനില്‍ ഹൈലൈറ്റ് മാളില്‍ ഫാന്‍ പാര്‍ക്ക് സജ്ജം
28/08/2025  07:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃശൂര്‍ ടൈറ്റന്‍സിന്റെ മത്സരങ്ങള്‍ ഇനി ബിഗ് സ്‌ക്രീനില്‍ ഹൈലൈറ്റ് മാളില്‍ ഫാന്‍ പാര്‍ക്ക് സജ്ജം

തൃശൂര്‍ : തൃശൂരിന്റെ സ്വന്തം ക്രിക്കറ്റ് ടീമായ തൃശൂര്‍ ടൈറ്റന്‍സിന്റെ മത്സരങ്ങള്‍ ഇനി ലൈവായി ബിഗ് സ്‌ക്രീനില്‍ കാണാം. ആരാധര്‍ക്ക് ഒരുമിച്ചിരുന്ന് മത്സരങ്ങള്‍ തത്സമയം ആസ്വദിക്കുന്നതിനായി തൃശൂര്‍ ഹൈലൈറ്റ് മാളില്‍ ഫാന്‍ പാര്‍ക്ക് സജ്ജമായി. കൂറ്റന്‍ സ്‌ക്രീനും മികച്ച ശബ്ദ സംവിധാനവും ഒരുക്കിയിരിക്കുന്ന ഫാന്‍ പാര്‍ക്കില്‍ പ്രവേശനം സൗജന്യമാണ്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കെസിഎല്‍ രണ്ടാം സീസണിലെ തൃശൂര്‍ ടൈറ്റന്‍സിന്റെ മത്സരങ്ങളെല്ലാം ഹൈലൈറ്റ് മാളിലെ ഫാന്‍പാര്‍ക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ആദ്യ ദിനം മുതല്‍ തന്നെ വലിയ ജനപങ്കാളിത്തമാണ് ഫാന്‍ പാര്‍ക്കില്‍ അനുഭവപ്പെടുന്നത്.

ക്രിക്കറ്റിനെ സംബന്ധിച്ച ചോദ്യോത്തര മത്സരങ്ങളും ഫാന്‍ പാര്‍ക്കിന്റെ ഭാഗമായുണ്ട്. ഓരോ ദിവസവും ഫുഡ് കൂപ്പണുകള്‍ ഉള്‍പ്പടെ 5,000 രൂപ വരെയുള്ള വിവിധ ഗിഫ്റ്റ് കൂപ്പണുകള്‍ നേടാനുള്ള അവസരവും ആരാധകര്‍ക്ക് ലഭിക്കുന്നു. ഒപ്പം ടീം ജേഴ്‌സിയും ക്യാപ്പുകളും ആരാധകര്‍ക്കു സമ്മാനങ്ങളായി സ്വന്തമാക്കാം.

കൂടാതെ തിരുവനന്തപുരത്ത് ശ്രീ മൂലം ക്ലബിലും ബ്ലെന്‍ഡ് റെസ്റ്റോ ബാറിലും ഓഗസ്റ്റ് 27 മുതലുള്ള തൃശൂര്‍ ടൈറ്റന്‍സിന്റെ മത്സരങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കും

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img